പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി സോഷ്യല്‍ ഫോറം മെഗാ മെഡിക്കല്‍ കാംപ്

കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികള്‍ക്ക് വേണ്ടിയാണ് കാംപ് സംഘടിപ്പിച്ചത്

Update: 2022-03-19 06:44 GMT

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹായില്‍ ബ്ലോക്ക് കമ്മറ്റി ഹബീബ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടത്തിയ മെഗാ മെഡിക്കല്‍ കാംപില്‍ നിന്നും




ഹായില്‍:ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹബീബ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടത്തിയ മെഗാ മെഡിക്കല്‍ കാംപ് പ്രവാസികളായ തൊഴിലാളികള്‍ക്ക് ആശ്വാസമായി.കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികള്‍ക്ക് വേണ്ടിയാണ് കാംപ് സംഘടിപ്പിച്ചത്.രണ്ട് ദിവസങ്ങളിലായി നടന്ന കാംപില്‍ പ്രവാസികളായ നിരവധി ആളുകള്‍ പങ്കെടുത്തു.

രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നീ പരിശോധനകള്‍ക്ക് പുറമെ മറ്റ് വിഭാഗം ഡോക്ടര്‍മാരുടെ സേവനവും കാംപില്‍ ലഭ്യമായിരുന്നു.കാംപ് സംഘടിപ്പിച്ച സോഷ്യല്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും,ഇത്തരം സമര്‍പ്പിതമായ ധാരാളം പ്രവര്‍ത്തനങ്ങള്‍ മുന്‍കാലങ്ങളിലും നേരില്‍ കണ്ട് ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും ഹബീബ് മെഡിക്കല്‍ സെന്റര്‍ അറിയിച്ചു.

ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി ആവശ്യമായ സഹകരണം തുടര്‍ന്നും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് സോഷ്യല്‍ ഫോറം പ്രവര്‍ത്തകരോട് പ്രത്യേകം നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഹബീബ് മെഡിക്കല്‍ സെന്റര്‍ മാനേജ്‌മെന്റിന് വേണ്ടി നിസാം കോഴിക്കോട്,ബഷീര്‍ മാള എന്നിവര്‍ അറിയിച്ചു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബ്ലോക്ക് പ്രസിഡന്റ് റഊഫ് ഇരിട്ടി കാംപിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. മെഡിക്കല്‍ കാംപിന് സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ സെയ്ദു ബുഹാരി, അര്‍ഷാദ് കല്ലറ, സൈനു, മുഹമ്മദ് ഷാന്‍,നിഹാസ്, ഷമീം,നവാസ് എന്നിവര്‍ നേതൃത്വം നല്‍കി.



Tags:    

Similar News