തൃശൂര്‍: ഗുരുവായൂരില്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഹോളിഡേ ഹോം പദ്ധതിയുടെയും പുത്തൂര്‍ ജംങ്ഷന്‍ വികസന പദ്ധതിയുടെയും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനം നടത്തുന്നതിനായി ഏജന്‍സിയെ തെരഞ്ഞെടുത്തു. വൈ എസ് എസ് ഒ എന്ന ഏജന്‍സിയെയാണ് തെരഞ്ഞെടുത്തത്.
സാമൂഹിക ആഘാത പഠനം നടത്തുന്നതിന് ഗുരുവായൂര്‍ ഹോളിഡേ ഹോം പദ്ധതിയ്ക്ക് 42,000 രൂപയും പുത്തൂര്‍ ജംങ്ഷന്‍ വികസന പദ്ധതിയ്ക്ക് 150,000 രൂപയും അനുവദിക്കുന്നതിനും തീരുമാനമായി. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫിനാന്‍സ് ഓഫീസര്‍ പി ജി അനില്‍കുമാര്‍, എല്‍ എ ഡെപ്യൂട്ടി കളക്ടര്‍ എന്‍ കെ കൃപ, പി ഡബ്ല്യു ഡി റോഡ് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.കെ. നവീന്‍, വൈ എസ് എസ് ഒ എക്‌സിസിക്യൂട്ടീവ് ഡയറക്ടര്‍ എ യഥു കൃഷ്ണന്‍, എല്‍ എ സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ടന്റ് ചന്ദ്രി കണിയോത്ത്‌പോയില്‍ എന്നിവരും പങ്കെടുത്തു.