പെരിന്തല്‍മണ്ണ: ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോഗ്രാം സ്വര്‍ണം കവര്‍ന്ന കേസില്‍ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ െ്രെഡവര്‍ അര്ജുന് അറസ്റ്റില്‍. പെരിന്തല്‍മണ്ണയില്‍ സ്വര്‍ണം തട്ടിയ സംഘത്തെ ചെറുപ്പുളശ്ശേരിയിലെത്തി മറ്റൊരു കാറില്‍ കൂട്ടിക്കൊണ്ടുപോയത് അര്‍ജുനായിരുന്നു. 2018 സെപ്റ്റംബര്‍ 25ന് ബാലഭാസ്കര്‍ അപകടത്തില്‍പ്പെടുമ്പോള്‍ കാര്‍ ഓടിച്ചത് അര്ജുന് ആയിരുന്നു. പുതിയ കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലാത്തതുകൊണ്ട് കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നാണ് പോലിസ് പറയുന്നത്.