ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം: സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

Update: 2021-09-27 01:08 GMT

കോഴിക്കോട്: കര്‍ഷകസംഘടനകള്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഭാരതബന്ദിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കും. ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആറുമുതല്‍ ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് എല്‍ഡിഎഫും ദേശീയ പണിമുടക്കിന് യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാല്‍, പത്രം, ആംബുലന്‍സ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


വാഹനങ്ങള്‍ നിര്‍ത്തിയിട്ടും വ്യാപാരവാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിട്ടും ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സമരസമിതി അഭ്യര്‍ഥിച്ചു. ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് എല്‍ഡിഎഫ്. കണ്‍വീനര്‍ എ വിജയരാഘവന്‍ അഭ്യര്‍ഥിച്ചു.


ഹര്‍ത്താലിനോടനുബന്ധിച്ച് സാധാരണസര്‍വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ആശുപത്രികള്‍,റെയില്‍വേ സ്‌റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാനപാതയില്‍ പരിമിതമായ ലോക്കല്‍ സര്‍വീസുകള്‍ പോലീസ് അകമ്പടിയോടെ മാത്രം നടത്തും. വൈകീട്ട് ആറുമണിക്കുശേഷം ദീര്‍ഘദൂരം ഉള്‍പ്പെടെ എല്ലാ സര്‍വീസുകളും ആരംഭിക്കും.




Tags:    

Similar News