കോഴിക്കോട്:മെയ് 21, 22 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷന് ആരംഭിച്ചു.'വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം, വിമോചനത്തിന്റെ പാരമ്പര്യം' എന്ന തലക്കെട്ടില്‍ നടക്കുന്ന സമ്മേളനത്തിന്റെ ജില്ലതല ഉദ്ഘാടനം സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് നൂഹ് ചേളന്നൂര്‍ നിര്‍വഹിച്ചു.
ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് കക്കോടി, സെക്രട്ടറിമാരായ നസീഫ് തിരുവമ്പാടി, അബ്ദുല്‍ ബാരി കടിയങ്ങാട്, സഫീര്‍ ചെറുവാടി, അഫീഫ് വള്ളില്‍, ഫസലുല്‍ ബാരി, സിയാസുദ്ധീന്‍ ഇബ്നു ഹംസ, ജില്ല സമിതി അംഗങ്ങളായ പി കെ നുജൈം, സക്കീര്‍ കൊയിലാണ്ടി എന്നിവര്‍ സംബന്ധിച്ചു.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ നഗരിയിൽ പ്രതിനിധി സമ്മേളനം നടക്കും.പതിനായിരക്കണക്കിന് യുവാക്കൾ പങ്കെടുക്കുന്ന യുവജന റാലിക്ക് ശേഷം മറൈൻ ഡ്രൈവിൽ പൊതുസമ്മേളനത്തോടെയാണ് സമാപിക്കുക. പ്രമുഖ ദേശീയ- അന്തർദേശീയ വ്യക്തിത്വങ്ങൾ സമ്മേളനത്തിന്റെ വിവിധ സെഷനുകളിലായി പങ്കെടുക്കും.