' ചിലര്‍ അധികാരമേറ്റാല്‍ ഉടന്‍ തന്നെ യുഎസിനെ നശിപ്പിക്കും, മറ്റുചിലര്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ കുറച്ചുകഴിഞ്ഞ് നശിപ്പിക്കും': യുഎസ് തിരഞ്ഞെടുപ്പിനെ പരിഹസിച്ച് ആയത്തുല്ല അലി ഖുമൈനി
'ഇത്തരമൊരു സാമ്രാജ്യം അധികകാലം നിലനില്‍ക്കില്ല. ഒരു ഭരണകൂടം ഈ ഘട്ടത്തിലെത്തുമ്പോള്‍ അത് കൂടുതല്‍ കാലം നിലനില്‍ക്കില്ലെന്നും നശിപ്പിക്കപ്പെടുമെന്നും വ്യക്തമാണ്. '
ടെഹ്‌റാന്‍: ഇന്നു നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിനെ പരിഹസിച്ച് ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമൈനി.
'തീര്‍ച്ചയായും, അവരില്‍ ചിലര്‍ അധികാരമേറ്റാല്‍ ഉടന്‍ തന്നെ അമേരിക്കയെ നശിപ്പിക്കും, മറ്റുചിലര്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയെ കുറച്ചുകഴിഞ്ഞ് നശിപ്പിക്കും.' എന്നായിരുന്നു ടെലിവിഷന്‍ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞത്.
'ട്രംപോ ജോ ബിഡനോ ആര് വോട്ട് നേടിയാലും പ്രശ്‌നമില്ല, ഇസ്ലാമിക് റിപ്പബ്ലിക്കിനെ അതൊന്നും ബാധിക്കില്ല. നിങ്ങള്‍ അവരുടെ സ്വന്തം അവസ്ഥ നോക്കുകയാണെങ്കില്‍, കാണുന്നത് മനോഹരമാണ്. ചരിത്രത്തിലുടനീളം ഏറ്റവും കടുപ്പമേറിയ യുഎസ് തിരഞ്ഞെടുപ്പാണിതെന്ന് നിലവിലെ പ്രസിഡന്റ് പറയുന്നു, ട്രംപ് വ്യാപകമായി വഞ്ചിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തിന്റെ എതിരാളി പറയുന്നു. ഇതാണ് അമേരിക്കന്‍ ജനാധിപത്യം. ഖുമൈനി കൂട്ടിച്ചേര്‍ത്തു.
'ഇത്തരമൊരു സാമ്രാജ്യം അധികകാലം നിലനില്‍ക്കില്ല. ഒരു ഭരണകൂടം ഈ ഘട്ടത്തിലെത്തുമ്പോള്‍ അത് കൂടുതല്‍ കാലം നിലനില്‍ക്കില്ലെന്നും നശിപ്പിക്കപ്പെടുമെന്നും വ്യക്തമാണ്. ഞങ്ങളുടെ നയം വ്യക്തവും നന്നായി കണക്കാക്കിയതുമാണ്, വരുന്നവരും പോകുന്നവരും അതില്‍ യാതൊരു സ്വാധീനവും ചെലുത്തുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.