കോംഗോ: അസ്ട്രാസെനെക്ക വാക്സിന്‍ കുത്തിവയ്പ് ദക്ഷിണാഫ്രിക്ക താല്‍കാലം നിര്‍ത്തി വച്ചു. ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെക്ക വാക്സിന്‍ ജനിതമാറ്റം സംഭവിച്ച കൊവിഡ് മിതമായ രീതിയില്‍ ബാധിച്ചവരില്‍ പോലും ഫലപ്രദമല്ലെന്ന് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്ക വാക്സിനേഷന്‍ ഡ്രൈവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
ആരോഗ്യസംരക്ഷണ പ്രവര്‍ത്തകര്‍ക്കുള്ള പദ്ധതിയാണ് ഉപേക്ഷിച്ചത്. കഴിഞ്ഞയാഴ്ചയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യത്തെ 1 ദശലക്ഷം ഡോസ് അസ്ട്രാസെനെക്ക വാക്സിന്‍ ലഭിച്ചത്. ഫെബ്രുവരി പകുതിയോടെ ആരോഗ്യ പരിപാലന പ്രവര്‍ത്തകര്‍ക്ക് ഇത് നല്‍കി തുടങ്ങാനാണ് പദ്ധതി ഇട്ടിരുന്നത്. നിരാശാജനകമായ ആദ്യ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് രാജ്യത്ത് അസ്ട്രാസെനെക്ക വാക്സിന്‍ ഉപയോഗപ്രദമാകില്ല എന്നാണെന്നും ആരോഗ്യമന്ത്രി സ്വെലി മഖൈസ് പറഞ്ഞു.
കഠിനമായ കേസുകള്‍ തടയുന്നതിന് വാക്സിന്‍ ഇപ്പോഴും ഫലപ്രദമാകുമെന്ന പ്രതീക്ഷ വിദഗ്ദ്ധര്‍ മുന്നോട്ടുവെക്കുന്നുണ്ട്. പക്ഷെ, വ്യക്തമായ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാകാതെ വാക്സിന്‍ പ്രയോഗിക്കാന്‍ കഴിയില്ലെന്നാണ് വിദ്ധക്തര്‍ പറയുന്നത്. മഹാമാരി ആരംഭിച്ചതിനുശേഷം ദക്ഷിണാഫ്രിക്കയില്‍ 15 ദശലക്ഷം കൊവിഡ് കേസുകളും 46,000-ത്തിലധികം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.