ദക്ഷിണ കൊറിയയിലെ സൈനിക നിയമ പ്രഖ്യാപനം തള്ളി പാര്‍ലമെന്റ്

300 അംഗ പാര്‍ലമെന്റില്‍ ഇന്ന് ഹാജരായ 190 പേരും സൈനിക നിയമ പ്രഖ്യാപനത്തെ എതിര്‍ത്ത് വോട്ടു ചെയ്തു.

Update: 2024-12-03 17:28 GMT

സിയോള്‍: ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് കടുത്ത ഭീഷണിയുണ്ടെന്ന് ആരോപിച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പ്രഖ്യാപിച്ച സൈനിക നിയമ ഭരണം തള്ളി പാര്‍ലമെന്റ്. സൈനിക നിയമപ്രഖ്യാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ വൂ വോന്‍സിക് കൊണ്ടുവന്ന പ്രമേയമാണ് പാസായത്. 300 അംഗ പാര്‍ലമെന്റില്‍ ഇന്ന് ഹാജരായ 190 പേരും സൈനിക നിയമ പ്രഖ്യാപനത്തെ എതിര്‍ത്ത് വോട്ടു ചെയ്തു.


സൈനിക നിയമം പിന്‍വലിക്കാന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം അംഗങ്ങളും എതിരായി വോട്ട് ചെയ്യണമെന്നാണ് ദക്ഷിണ കൊറിയയുടെ ഭരണഘടന പറയുന്നത്. സൈനിക നിയമപ്രഖ്യാപനം വന്നതോടെ യൂട്യൂബ് ചാനലിലൂടെയാണ് സ്പീക്കര്‍ പ്രമേയത്തിന്റെ കാര്യം പാര്‍ലമെന്റ് അംഗങ്ങളെ അറിയിച്ചത്. സംഭവം അറിഞ്ഞ് ഓടിയെത്തിയ എംപിമാരാണ് സൈനികനിയമ പ്രഖ്യാപനത്തിനെതിരേ വോട്ട് ചെയ്തത്.


സൈനികനിയമ പ്രഖ്യാപനത്തെ തുടര്‍ന്ന് സൈന്യം പാര്‍ലമെന്റില്‍ എത്തിയിരുന്നു. നിരവധി സൈനിക ഹെലികോപ്റ്ററുകള്‍ പാര്‍ലമെന്റിലെ ഗ്രൗണ്ടില്‍ ഇറങ്ങുകയും ചെയ്തു. പ്രഖ്യാപനത്തിനെതിരേ വലിയ പ്രതിഷേധവും രാജ്യത്ത് നടക്കുന്നുണ്ട്.

Similar News