എംപിമാര്‍ വികസനത്തില്‍ ശ്രദ്ധിക്കാത്തത് തിരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുമോ; വിവാദ ചോദ്യത്തിനെതിരേ സ്പീക്കര്‍

ഇത്തരം പരാമര്‍ശങ്ങള്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടും ആവര്‍ത്തിച്ചു. ഇതില്‍ അസന്തുഷ്ടി അറിയിക്കുന്നെന്നും സ്പീക്കര്‍

Update: 2022-08-29 07:50 GMT

തിരുവനന്തപുരം: നിയമസഭയില്‍ ഭരണകക്ഷി ബെഞ്ചില്‍ നിന്നുള്ള വിവാദ ചോദ്യത്തിനെതിരെ സ്പീക്കറുടെ റൂളിങ്. കേരളത്തില്‍ നിന്നുള്ള എം. പിമാര്‍ വികസനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാത്തത് തിരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുമോ എന്നായിരുന്നു ഭരണകക്ഷി ബെഞ്ചില്‍ നിന്നുള്ള ചോദ്യം. ചോദ്യം അംഗീകരിച്ച് പട്ടികയില്‍ വന്നതാണ് വിവാദമായത്. പരാമര്‍ശം നിയമസഭാ ചോദ്യത്തില്‍ വന്നത് അപാകതയാണ്. ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പിഴവ് വന്നത് അംഗീകരിക്കാനാവില്ല. അംഗങ്ങള്‍ക്ക് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം പരാമര്‍ശങ്ങള്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടും ആവര്‍ത്തിച്ചു. ഇതില്‍ അസന്തുഷ്ടി അറിയിക്കുന്നെന്നും സ്പീക്കര്‍ പറഞ്ഞു.

Tags:    

Similar News