പത്തനംതിട്ട: മത വിദ്വേഷം പരത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ യൂ ട്യൂബ് ചാനലിനെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നമോ ടി വി ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെയാണ് 153 എ വകുപ്പ് പ്രകാരം കേസെടുത്തത്.
തിരുവല്ല എസ്എച്ച്ഒക്ക് ലഭിച്ച പരാതിയിലാണ് കേസ്. ഇവര്‍ക്കെതിരെ കേസെടുക്കാത്ത പോലിസ് നിലപാടിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വിമര്‍ശിച്ചിരുന്നു.