എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം
ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ മലപ്പുറത്ത്
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.26 ആണ് വിജയശതമാനം. 44363 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25.509 ആയിരുന്നു.
ആകെ പരീക്ഷ എഴുതിയ 4,26,469 വിദ്യാര്‍ഥികളില്‍ 4,23,303 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരില്‍. വിജയ ശതമാനം ഏറ്റവും കുറഞ്ഞ ജില്ല വയനാട്. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ മലപ്പുറത്താണ്.
എസ്എസ്എല്‍സി പ്രൈവറ്റ് പഴയ സ്‌കീമില്‍ പരീക്ഷ എഴുതിയ 134 പേരില്‍ 96 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 70.9 ശതമാനം. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല കോട്ടയത്തെ പാലായാണ്. വിജയശതമാനം കുറവ് തിരുവനന്തപുരത്തെ ആറ്റിങ്ങലിലും.
ഗള്‍ഫ് സെന്ററുകളില്‍ പരീക്ഷ എഴുതിയ 571 പേരില്‍ 561 പേരും വിജയിച്ചു. 97.25 ശതമാനമാണ് വിജയം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് മലപ്പുറം എടരിക്കോട് പികെഎംഎച്ച്എസില്‍ ആണ് 2104 പേര്‍. തിരുവനന്തപുരം പട്ടം സെന്റ് മേരീസില്‍ 1618 പേരും പരീക്ഷ എഴുതി. ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പരീക്ഷ എഴുതിയ 2977 കുട്ടികളില്‍ 2912 കുട്ടികള്‍ ജയിച്ചു. 99.49% ആണ് വിജയശതമാനം. 112 പേര്‍ ഫുള്‍ എ പ്ലസ് നേടി.
നാലു മണി മുതല്‍ ഫലം വെബ്‌സൈറ്റുകളില്‍ ലഭ്യമാകും. ഇത്തവണ ഗ്രേസ് മാര്‍ക്കില്ല. ഫോക്കസ് ഏരിയയില്‍ നിന്ന് 70 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയത്.
ഫലം പ്രസിദ്ധീകരിക്കുന്ന വെബ് സൈറ്റുകള്‍
www.keralaresults.nic.in, www.keralapareekshabhavan.in, എസ്എസ്എല്‍സി ഹിയറിങ് ഇംപയേര്‍ഡ് (www.sslchiexam.kerala. gov.in), ടിഎച്ച്എസ്എല്‍സി (www.thslcexam.kerala.gov.in), ടിഎച്ച്എസ്എല്‍സി-ഹിയറിങ് ഇംപയേര്‍ഡ് (www.thslchilcexam. kerala.gov.in), എഎച്ച്എസ്എല്‍സി (www.ahslcexam.kerala.gov.in).