ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം; കൂടുതല്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍

Update: 2021-09-25 12:05 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ മദ്യം വിളമ്പാനും അനുമതി നല്‍കിയേക്കും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

അതേസമയം ചില നിബന്ധനകള്‍ സര്‍ക്കാര്‍ നിലനിര്‍ത്തിയേക്കും. ഹോട്ടലുകളില്‍ ശേഷിയുടെ 50 ശതമാനം പേര്‍ക്കു മാത്രമേ പ്രവേശം അനുവദിക്കൂ. ഇതേ നിബന്ധന ബാര്‍ ഹോട്ടലുകള്‍ക്കും ബാധകമാണ്. തിയ്യറ്ററുകള്‍ തുറക്കാന്‍ അനുമതിയില്ല. 

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമേ പ്രവേശനമുണ്ടാവൂ.

Tags:    

Similar News