മരം മുറി 'ആരോ ഉണ്ടാക്കിയ പുകമറ'; കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുമെന്നും ബിനോയ് വിശ്വം എംപി

Update: 2021-06-15 06:06 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. ആരോ ഉണ്ടാക്കിയ പുകമറയാണ് വനം കൊള്ള കേസെന്നും ബിനോയ് വിശ്വം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'കര്‍ഷകരുടെ താല്‍പര്യം സംക്ഷിക്കും. വനം കൊള്ളക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കും. അത് തന്നെയാണ് മുഖ്യമന്ത്രി പറഞ്ഞത് ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന്. വനം കൊള്ളക്കെതിരേ സര്‍ക്കാര്‍ ആടിക്കളിക്കില്ല. നേരിന് വേണ്ടിയുള്ള യോഗങ്ങളായിരുന്നു ഇതുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയിരുന്നത്'- ബിനോയ് വിശ്വം പറഞ്ഞു.

Tags:    

Similar News