സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനയില്‍; പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി

അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ പ്രൈമറി സ്‌കൂളുകള്‍ തുറക്കാമെന്നായിരുന്നു യോഗത്തില്‍ ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്

Update: 2021-09-02 05:37 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതിയുടെ അഭിപ്രായം വന്ന ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും. സ്‌കൂളുകള്‍ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ധര്‍ മുന്നോട്ടുവച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം ആരോഗ്യ വിദഗ്ദരുമായി മുഖ്യമന്ത്രി നടത്തിയ യോഗത്തില്‍ സ്‌കൂളുകള്‍ തുറക്കാമെന്ന് അഭിപ്രായമുയര്‍ന്ന പശ്ചാത്തലത്തിലാണ് നീക്കം. ഇതിനുപുറമെ വിദ്യാഭ്യസ വകുപ്പും പ്രത്യേക പ്രോജക്ട് റിപോര്‍ട്ട് തയ്യാറാക്കും.

ഈ രണ്ട് റിപോര്‍ട്ടുകളുടേയും അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയാണ് അന്തിമ തീരുമാനമെടുക്കുക. അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ പ്രൈമറി സ്‌കൂളുകള്‍ തുറക്കാമെന്നായിരുന്നു യോഗത്തില്‍ ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടത്.

എന്തു ചെയ്താലും വിദ്യാഭ്യാസ വകുപ്പിനെ സോഷ്യല്‍ മീഡിയില്‍ വിമര്‍ശിക്കാന്‍ ചിലരുണ്ട്. പ്ലസ് വണ്‍ പരീക്ഷയില്‍ ഇടവേള വേണമെന്നായിരുന്നു ആവശ്യം. അത് കൊടുത്തപ്പോള്‍ ഇപ്പോള്‍ ഒരുമിച്ചെഴുതാമെന്ന് പറയുന്നു. എന്തിനെയും വിമര്‍ശിക്കുന്ന അവസ്ഥയാണ് ഉള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുറ്റപ്പെടുത്തി.

Tags:    

Similar News