താലപ്പൊലിക്കും മറ്റും വിദ്യാര്‍ഥികളെ അണിനിരത്തുന്നത് അവസാനിപ്പിക്കണം; നിര്‍ദേശം നല്‍കിയെന്ന് വി ശിവന്‍കുട്ടി

കെഎസ്ടിഎ തിരുവനന്തപുരം ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Update: 2022-01-08 13:13 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ താലപ്പൊലിക്കും മറ്റും വിദ്യാര്‍ഥികളെ അണിനിരത്തുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കെഎസ്ടിഎ തിരുവനന്തപുരം ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

നമ്മുടെ ക്ലാസ് ടൈമില്‍ ഒരു വിദ്യാര്‍ഥിയെ പോലും പരിപാടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടി കൊണ്ടുപോവാന്‍ പാടില്ല എന്ന കാര്യം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി സമ്മേളനത്തില്‍ സംസാരിക്കവെ അറിയിച്ചു. 'പല സ്ഥലങ്ങളിലും ചടങ്ങിന് ചെല്ലുമ്പോള്‍ കുട്ടികളെ താലപ്പൊലിയായി കൊണ്ട് നിര്‍ത്താറുണ്ട്. ഇനി മുതല്‍ അങ്ങനെ ഒരു പരിപാടിയും സ്‌കൂളില്‍ സംഘടിപ്പിക്കാന്‍ പാടില്ല'- മന്ത്രി പറഞ്ഞു.


Full View


Tags:    

Similar News