പൂച്ച കടിച്ചതിന് കുത്തിവയ്‌പ്പെടുക്കാനെത്തിയ യുവതിയെ ആശുപത്രിക്കുള്ളില്‍ തെരുവുനായ കടിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്ത് സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍വച്ച് യുവതിയെ തെരുവുനായ കടിച്ചു. ചപ്പാത്ത് സ്വദേശി അപര്‍ണ (31) യുടെ കാലിലാണ് നായ കടിച്ചത്. പൂച്ച കടിച്ചതിന് പ്രതിരോധ കുത്തിവയ്‌പ്പെടുക്കാനാണ് അപര്‍ണ ആശുപത്രിയിലെത്തിയത്. പരിക്കേറ്റ അപര്‍ണയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിനുള്ളില്‍ ഇന്ന് രാവിലെയാണ് സംഭവം. ആശുപത്രിക്കുള്ളില്‍ വച്ചാണ് അപര്‍ണയെ തെരുവുനായ കടിച്ചത്. കാലില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.