വ്യാജ പ്രചാരണം നടത്തിയാല്‍ കടുത്ത നടപടി; കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് കമ്മിറ്റി

തിരുവനന്തപുരം: കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് കണ്‍വീനറായി മുന്‍ എംഎല്‍എ പി വി അന്‍വറിനെ പാര്‍ട്ടിയുടെ ചെയര്‍പേഴ്‌സണ്‍ മമതാ ബാനര്‍ജി നിയമിച്ചതിനാല്‍, തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധമില്ലാത്ത ചിലര്‍ കള്ള പ്രചാരണം നടത്തുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹാരിസ് പാലത്തിങ്ങല്‍ ആരോപിച്ചു.തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിഭാഗമായി വ്യാജ പ്രചരണം നടത്തുന്നവര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ പാര്‍ട്ടി അവരെ നിയമപരമായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
2022 ഫെബ്രുവരി 19-നുണ്ടായ സമാനമായ സംഭവത്തില്‍ അത്തരക്കാര്‍ നിലമ്പൂര്‍ പോലിസ് സ്റ്റേഷനില്‍ ഡിവൈഎസ്പി യുടെ മുന്നില്‍ മാപ്പ് ചോദിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും വ്യാജ പ്രചാരണം നടത്തുന്നവരില്‍ നിന്ന് കഠിനമായ നടപടി കൈക്കൊള്ളേണ്ട സാഹചര്യത്തിലേക്ക് പാര്‍ട്ടി നീങ്ങുന്നുണ്ടെന്ന് കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് ഷംസു പയനിങ്ങല്‍ വ്യക്തമാക്കി.
പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനങ്ങള്‍ക്കെതിരെ അച്ചാരംകൂടി ചവിട്ടുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും പാര്‍ട്ടിയുടെ നിലപാട് കൂടുതല്‍ കടുപ്പിക്കുമെന്നും ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു