തിരുവനന്തപുരം: ശമ്പളവിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സൂചനാപണിമുടക്കുനടത്തിയതിനു തൊട്ടുപിന്നാലെ കെഎസ്ആര്‍ടിസിയില്‍ സമരത്തിന് വിലക്കേര്‍പ്പെടുത്തി. സിഎംഡിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡിപ്പോകളിലും ആസ്ഥാനത്തും മേഖലാ ഓഫിസുകളഇലും വര്‍ക്ക് ഷോപ്പിലും വിലക്ക് ബാധകമാണ്.
ഘരാവോ, പ്രകടനം, മൈക്ക് ഉപയോഗിച്ചുള്ള യോഗം ചേരല്‍, ധര്‍ണ തുടങ്ങി എല്ലാതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ ശിക്ഷാനടപടികള്‍ കൈക്കൊള്ളു.ം
സമരങ്ങള്‍ യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്നതാണ് വിലക്കിന് കാരണം. കൂടാതെ സ്ഥാനപത്തിന്റെ നടത്തിപ്പിനെ പ്രതകൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ടത്രെ.