കാലിക്കറ്റ് യൂനിവേഴ്സിറ്റി കാംപസ് സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ച നിലയില്‍
കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റി കാംപസിലെ സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ഥിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ ഇന്റഗ്രേറ്റഡ് എംഎസ്സി വിദ്യാര്‍ഥിയായ വേങ്ങര സ്വദേശി ഷഹനാ (19) ണ് മരിച്ചത്. ഇന്ന് രാവിലെയാണ് സ്വിമ്മിങ് പൂളില്‍ മൃതദേഹം കാണപ്പെട്ടത്.
അരീക്കോട് മൊക്കത്ത് അമാനുള്ളയുടെയും കെ ടി റുഖിയ്യയുടെയും പേരക്കുട്ടിയും എഴുത്തുകാരനും അധ്യാപകനുമായ അബ്ദുല്ലക്കുട്ടി എടവണ്ണയുടെയും റുമാനത്തിന്റെയും മകനാണ്. ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം കണ്ട ശേഷം പുലര്‍ച്ചെ യൂനിവേഴ്സിറ്റി നീന്തല്‍കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. അവിടെ വച്ചാണ് ദുരന്തമുണ്ടായത്. ഷെഹന്‍ അങ്ങാടിപ്പുറം പോളിയിലെ 2017-20 ബാച്ചിലെ വിദ്യാര്‍ഥിയായിരുന്നു.