ആദിവാസി കോളനിയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഇരുപ്പത്തഞ്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള മുഴുവന്‍ പഠനോപകരണങ്ങളുമാണ് വിതരണം നടത്തിയത്

Update: 2020-06-18 15:06 GMT
ആദിവാസി കോളനിയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

മലപ്പുറം: ഊര്‍ങ്ങാട്ടിരി ഓടക്കയം ട്രൈബല്‍ കോളനിയിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അരീക്കോട് ജനമൈത്രി പോലീസാണ് കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളുമായി എത്തിയത്. അരീക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ വി ദാസന്‍ വിതരണം ഉദ്ഘാടനം ചെയ്തു. ഇരുപ്പത്തഞ്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള മുഴുവന്‍ പഠനോപകരണങ്ങളുമാണ് വിതരണം നടത്തിയത്. ജനമൈത്രി പോലീസ് ഓഫീസര്‍മാരായ അഷറുദീന്‍, സുബ്രഹ്മണ്യന്‍, രഞ്ജിത്ത്, സാമൂഹ്യ പ്രവര്‍ത്തകന്‍ ജോസ് അരീക്കോട് എന്നിവരും എ ആര്‍ക്യാമ്പിലെ പോലിസ് ഉദ്യോഗസ്ഥരും പങ്കെടുത്തു ജോസ് ആരീക്കോടിന്റെ നേതൃത്വത്തില്‍ ഏഴ് വര്‍ഷമായി ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.




Tags:    

Similar News