സൗദിയില്‍ 'സുഖ്യാ' എത്തുന്നു; ജിദ്ദയില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വിഭാഗം

Update: 2020-11-27 01:07 GMT

ജിദ്ദ: ജിദ്ദയില്‍ അടുത്ത മണിക്കൂറുകളില്‍ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാവിഭാഗം. ജിദ്ദയിലും റാബിഗിലും ഇന്നു പുലര്‍ച്ചെ മുതല്‍ അതിശക്തമായ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധന്‍ സിയാദ് അല്‍ജുഹനിയും, അല്‍ഖസീം യൂനിവേഴ്സിറ്റി കാലാവസ്ഥാ വിഭാഗം പ്രൊഫസറും സൗദി കാലാവസ്ഥാ സമിതി പ്രസിന്റുമായ ഡോ. അബ്ദുല്ല അല്‍മുസ്നദും പറഞ്ഞു.


സൗദിയില്‍ വരും ദിവസങ്ങളിലുണ്ടാകുന്ന മഴക്ക് 'സുഖ്യാ' എന്ന് നാമകരണം ചെയ്തിട്ടുണ്ട്. 'സുഖ്യാ' ദിവസങ്ങളോളം നി്ന്നു പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിദ്ദ, പശ്ചിമ, ദക്ഷിണ മേഖല, റിയാദ് എന്നിവിടങ്ങളിലും മഴയുണ്ടാകും. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


മഴ കാരണം റോഡുകളിലുണ്ടാകുന്ന തടസ്സം നേരിടുന്നതിന് ജിദ്ദ നഗരസഭ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. വെള്ളം ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി നിര്‍ണയിക്കുകയും അഴുക്കുചാലുകള്‍ വൃത്തിയാക്കുകയും ചെയ്തിട്ടുണ്ട്. റോഡുകളില്‍ വെള്ളം ഉയരുകയാണെങ്കില്‍ ഒഴിവാക്കുന്നതിന് നിരവധി മോട്ടോറുകളും സജ്ജമാക്കിയിട്ടുണ്ട്.




Tags:    

Similar News