പശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)

Update: 2024-12-23 04:11 GMT

റായ്ഗഡ്: പശുക്കുട്ടിയെ ഇടിച്ച് വലിച്ചിഴച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും. ഛത്തീസ്ഗഡിലെ റായ്ഗഡിലാണ് സംഭവം. പശുക്കുട്ടിയെ ഇടിച്ച കാര്‍ 200 മീറ്ററോളം അതിനെ വലിച്ചിഴക്കുകയും ചെയ്തു. തുടര്‍ന്നാണ് അമ്മ പശുവും സംഘവും ഓടിയെത്തി കാര്‍ തടഞ്ഞത്. സംഭവം കണ്ട് പ്രദേശവാസികളും ഓടിയെത്തി. തുടര്‍ന്ന് പശുക്കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിച്ചു. കാര്‍ ഡ്രൈവറെ രക്ഷപ്പെടാന്‍ അമ്മപശുവും സംഘവും സമ്മതിച്ചുമില്ല. പശുക്കുട്ടിയെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപോര്‍ട്ടുകള് പറയുന്നു.

Similar News