സുനിതാ വില്യംസിന്റെ കാര്യത്തിൽ ആശങ്കവേണ്ട; എല്ലാവരും തിരിച്ചെത്തും: എസ് സോമനാഥ്
ബെംഗളൂരു: അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐഎസ്എസ്) നിന്ന് ഇന്ത്യന്‍വംശജയായ സുനിതാ വില്യംസിന്റെ മടങ്ങിവരവ് വൈകുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു. ബഹിരാകാശനിലയം മനുഷ്യര്‍ക്ക് വളരെക്കാലം താമസിക്കാന്‍ സുരക്ഷിതമായ സ്ഥലമാണ്. ബഹിരാകാശനിലയത്തിലുള്ളവരെല്ലാം ഒരുദിവസം തിരിച്ചെത്തും. ബോയിങ് സ്റ്റാര്‍ലൈനര്‍ എന്ന പുതിയ ക്രൂ മൊഡ്യൂളിനെക്കുറിച്ചും സുരക്ഷിതമായി മടങ്ങിവരാനുള്ള അതിന്റെ കഴിവിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സുരക്ഷിതമായി ഭൂമിയിലെത്താനുള്ള കഴിവ് ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിനുണ്ട്. അതിനാല്‍ ആശങ്കപ്പെടേണ്ടതില്ല.തങ്ങളെല്ലാവരും സുനിതയുടെ ധീരതയില്‍ അഭിമാനിക്കുകയാണെന്നും ഇനിയും ധാരാളം ദൗത്യങ്ങള്‍ അവര്‍ക്ക് മുന്നിലുണ്ടെന്നും സോമനാഥ് പറഞ്ഞു. ജൂണ്‍ അഞ്ചിനാണ് സുനിതയും സഹയാത്രികനായ ബുച്ച് വില്‍മോറും ബഹിരാകാശത്തെത്തിയത്.