ബുധനാഴ്ച ഭൂമിയിലേക്ക്; ക്രൂ 10 സഞ്ചാരികളെ കാത്ത് സുനിത വില്യംസും വിൽമോറും

ന്യൂഡൽഹി : സുനിത വില്യംസിനെയും ബുച്ച് വിൽമാറിനെയും ഭൂമിയിലെത്തിക്കാനുള്ള ക്രൂ-10 ദൗത്യത്തിലേറി സഞ്ചാരികൾ ഇന്ന് ബഹിരാകാശ നിലയത്തിലെത്തും.
ആനി മക്‌ലിൻ, നിക്കോളാസ് അയേഴ്‌സ് , തക്കുയ ഒനിഷി , കിറിൽ പെസ്കോവ് എന്നിവരാണ് ബഹിരാകാശനിലയത്തിലേക്ക് പുറപ്പെട്ടവർ.ഇന്ത്യൻ സമയം രാവിലെ 9.13 ന് ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ ഘടിപ്പിക്കും. ക്രൂ 9 പേടകത്തിലേറി ബുധനാഴ്ച സുനിത വില്യനും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങും.
9 ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്ത് എത്തിയ സുനിതാ വില്യംസിൻ്റെയും വിൽമോറിൻ്റെയും മടങ്ങി വരവ് 9 മാസം പിന്നിടുന്ന വേളയിലാണ് തിരിച്ചു വരവ്. പേടകത്തിനു സംഭവിച്ച സാങ്കേതിക തകരാറായിരുന്നു മടങ്ങി വരവിന് തിരിച്ചടിയായത്.