സൂര്യാഘാതം; കന്നുകാലികള്‍ ചത്തു

Update: 2025-03-11 07:30 GMT
സൂര്യാഘാതം; കന്നുകാലികള്‍ ചത്തു

പാലക്കാട്: പാലക്കാട് സൂര്യാഘാതമേറ്റ് കന്നുകാലികള്‍ ചത്തു. മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വടക്കഞ്ചേരി, കണ്ണമ്പ്ര എന്നിവിടങ്ങളിവലെ രണ്ട് കര്‍ഷകരുടെ പശുക്കളാണ് ചത്തത്. അസുഖം മുലം ചത്തതാണെന്നു കരുതി പശുക്കളെ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടിനു ശേഷം കുഴിച്ചിട്ടു. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് വന്നപ്പോഴാണ് സൂര്യാഘാതമാണ് മരണത്തിലേക്ക് വഴി വച്ചത് എന്ന കാര്യം വ്യക്തമായത്.

കന്നുകാലികള്‍ ചത്തതിനു പിന്നാലെ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും കന്നുകാലികളെ അധിക ചൂട് നില നില്‍ക്കുന്ന സാഹര്യത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുതെന്നും മൃഗസംരക്ഷണ വകുപ്പിന്റെ ഉത്തരവുണ്ട്.

Tags:    

Similar News