നീറ്റ് പിജി കൗണ്‍സലിങ് അനുമതി, ഒബിസി സംവരണം ശരിവച്ച് സുപ്രിംകോടതി
മുന്നാക്ക സംവരണ കേസ് മാര്‍ച്ച് മൂന്നിന് വിശദമായി വാദം കേള്‍ക്കും
ന്യൂഡല്‍ഹി: നീറ്റ് പിജി സംവരണം സുപ്രിംകോടതി ശരിവച്ചു.മുന്നാക്ക സംവരണം ഈ വര്‍ഷത്തേക്ക് നടപ്പാക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കി.നിലവിലെ മാനദണ്ഡ പ്രകാരമായിരിക്കും ഈ വര്‍ഷത്തെ പ്രവേശനം. അതേസമയം, മുന്നാക്ക സംവരണത്തിന്റെ ഭരണഘടനാ സാധുത കോടതി വിശദമായി പരിശോധിക്കും.എട്ടുലക്ഷം വരുമാന പരിധി തുടരുമെന്നും കോടതി വ്യക്തമാക്കി.
ഈ വര്‍ഷത്തെ നീറ്റ് പിജി കൗണ്‍സലിങുമായി മുന്നോട്ട് പോകാന്‍ ഇതോടെ അനുമതിയായിരിക്കുകയാണ്. മുന്നാക്ക സംവരണ കേസ് മാര്‍ച്ച് മൂന്നിന് വിശദമായി വാദം കേള്‍ക്കും. മുന്നാക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരധിയില്‍ ഈ വര്‍ഷം മാറ്റം നടപ്പാക്കില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ രണ്ട് ദിവസമായി കോടതി വിശദവാദം കേട്ടിരുന്നു. അതിനുശേഷമാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യ താത്പര്യം കണക്കിലെടുത്ത് നീറ്റ് പിജി കൗണ്‍സലിങ് എത്രയും വേഗം തുടരേണ്ടതുണ്ടെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.ഈ ഉത്തരവോടെ കോടതി നടപടികളില്‍ കുരുങ്ങിക്കിടന്ന ഈ വര്‍ഷത്തെ പ്രവേശന നടപടികളിലെ അനിശ്ചിതത്വം നീങ്ങുകയാണ്.