മീഡിയവണ്‍ സംപ്രേഷണ വിലക്ക്;വാദം കേള്‍ക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു

അടുത്ത ആഴ്ച ലിസ്റ്റ് ചെയ്യാമെന്ന് സുപ്രിംകോടതി അറിയിച്ചു

Update: 2022-08-10 06:12 GMT
ന്യൂഡല്‍ഹി:മീഡിയവണ്‍ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു. അടുത്ത ആഴ്ച ലിസ്റ്റ് ചെയ്യാമെന്ന് സുപ്രിംകോടതി അറിയിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മീഡിയവണ്‍ കേസ് കേള്‍ക്കുന്നത്.

ചാനലിന് വിലക്കെര്‍പ്പെടുത്തിയ കേന്ദ്ര നടപടിയെ ചോദ്യം ചെയ്തു മീഡിയവണ്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ഇന്ന് അന്തിമവാദം കേള്‍ക്കുമെന്നാണ് സുപ്രിംകോടതി നേരത്തെ അറിയിച്ചിരുന്നത്.കോടതി നടപടി ആരംഭിച്ചപ്പോള്‍ മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവേ മീഡിയവണ്‍ കേസ് ശ്രദ്ധയില്‍പ്പെടുത്തി ഉടന്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അടുത്ത ആഴ്ച ലിസ്റ്റ് ചെയ്യാമെന്ന് കോടതി അറിയിക്കുകയായിരുന്നു.

നേരത്തേ കേന്ദ്രനടപടി മരവിപ്പിച്ച്, സുപ്രിംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. കേന്ദ്രം സമര്‍പ്പിച്ച സീല്‍ഡ് കവര്‍ പരിശോധിച്ച ശേഷമാണു സുപ്രിംകോടതി ചാനലിന് പ്രവര്‍ത്തനാനുമതി നല്‍കിയത്.






Tags:    

Similar News