സിദ്ദീഖ് കാപ്പന്റെ ജീവന്‍ അപകടത്തിലാണെന്ന് സുപ്രിം കോടതി; കേസ് ഒരു മണിക്ക് വീണ്ടും പരിഗണിക്കും

അയാള്‍ക്ക് മികച്ച ചികിത്സ ആവശ്യമുണ്ട്,ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ചികിത്സിക്കട്ടെ, തുടര്‍ന്ന് മഥുര ജയിലില്‍ പോകട്ടെ. കോടതി അഭിപ്രായപ്പെട്ടു.

Update: 2021-04-28 07:09 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കള്ളക്കേസ് ചുമത്തി അറസ്റ്റു ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ അപകടത്തിലാണെന്ന് സുപ്രിം കോടതി. സിദ്ദീഖ് കാപ്പന്റെ ഹേബിയത് കോര്‍പ്പസ് ഹരജി പരിഗണിക്കവെ ജസ്റ്റിസ് സൂര്യകാന്താണ് ഈ ആശങ്ക ഉയര്‍ത്തിയത്. സിദ്ദീഖിനെ വിദഗ്ധ ചികില്‌സക്കായി ഡല്‍ഹി എയിംസിലേക്കു മാറ്റുന്നത് സംബന്ധിച്ച വാദങ്ങള്‍ക്കിടെ സര്‍ക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിനോടാണ് കോടതി ഇക്കാര്യം പറഞ്ഞത്. ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന വേറെയും രോഗികള്‍ മഥുര ആശുപുത്രിയിലുണ്ടെന്നും സിദ്ദീഖ് കാപ്പനെ മാത്രം മാറ്റുന്നത് നീതികേടാവുമെന്നുമുള്ള സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദത്തെ എതിര്‍ത്തായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ അഭിപ്രായപ്രകടനം.


സിദ്ദീഖ് ഏത് സംഘടനയുടെ പ്രവര്‍ത്തകനാണെന്നത് തല്‍ക്കാലം അവഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. സിദ്ദീഖ് കാപ്പന്റെ ആരോഗ്യം ശരിയല്ലെന്ന റിപോര്‍ട്ടുള്ളപ്പോള്‍ കോടതി ഇടപെടരുതെന്ന് എന്തുകൊണ്ടാണ് ആവശ്യപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ തുഷാര്‍ മേത്തയോട് ആരാഞ്ഞു. അയാള്‍ക്ക് മികച്ച ചികിത്സ ആവശ്യമുണ്ട്,ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ചികിത്സിക്കട്ടെ, തുടര്‍ന്ന് മഥുര ജയിലില്‍ പോകട്ടെ. കോടതി അഭിപ്രായപ്പെട്ടു. ഒരു മണിക്ക് വീണ്ടും പരിഗണിക്കാന്‍ കേസ് നീട്ടിവെച്ചു.




Tags:    

Similar News