എല്‍ഗാര്‍ പരിഷത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സുരേന്ദ്ര ഗാഡ്‌ലിങ്ങിന് താല്‍ക്കാലിക ജാമ്യം

Update: 2021-08-13 19:00 GMT

മുംബൈ: എല്‍ഗാര്‍ പരിഷത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സുരേന്ദ്ര ഗാഡ്‌ലിങിന് താല്‍ക്കാലിക ജാമ്യം. മാതാവിന്റെ മരണവാര്‍ഷികച്ചടങ്ങില്‍ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

അഭിഭാഷകന്‍ കൂടിയായ ഗാഡ്‌ലിങിനെ തലോജ കേന്ദ്ര ജയിലില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ മോചിപ്പിച്ചു. ബോംബെ ഹൈക്കോടതിയാണ് അദ്ദേഹത്തിന് താല്‍ക്കാലിക ജാമ്യം അനവദിച്ചത്.

2018 ജൂലൈ ആറിനാണ് അദ്ദേഹത്തെ പൂനെ പോലിസ് എല്‍ഗാര്‍ പരിഷത്ത് കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15ന് മാതാവ് മരിച്ചു. അന്ന് മാതാവിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാനുള്ള അപേക്ഷ പ്രത്യേക കോടതി തള്ളിയിരുന്നു.

കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുതെന്ന് എന്‍ഐഎ വാദിച്ചു. ആഗസ്റ്റ് 13-21 വരെയുള്ള ജാമ്യം മാനുഷിക പരിഗണന വച്ചാണ് നല്‍കിയതെന്ന് കോടതിയും നിരീക്ഷിച്ചു.





Tags:    

Similar News