ന്യൂഡില്‍സില്‍ ഉപയോഗിച്ച ബാന്റ് എയ്ഡ്; സ്വിഗി മാപ്പു പറഞ്ഞു

Update: 2019-02-12 18:46 GMT

ചെന്നൈ: ഓഡര്‍ ചെയ്ത ഭക്ഷണത്തില്‍ ചോരപുരണ്ട ബാന്റ് എയ്ഡ് കണ്ടെത്തിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് സ്വിഗി. മൊബൈല്‍ ആപ്പ് പ്ലാറ്റ്‌ഫോമായ സ്വിഗി വഴി ചെന്നൈ സ്വദേശി ബാലമുരുകന്‍ ദീനദയാലാണ് ന്യൂഡില്‍സ് ഓര്‍ഡര്‍ നല്‍കിയത്. തുടര്‍ന്ന എത്തിയ ന്യൂഡില്‍സ് അദ്ദേഹം പകുതി കഴിച്ചു. തുടര്‍ന്നാണ് അദ്ദേഹത്തിന് മുറിവ് കെട്ടാന്‍ ഉപയോഗിച്ച ചോരപുരണ്ട ബാന്റ് എയ്ഡ് ലഭിച്ചത്. തന്റെ പ്രതിഷേധം സോഷ്യല്‍ മീഡിയയിലൂടെ സ്വിഗിയെ ടാഗ് ചെയ്ത് അദ്ദേഹം പോസ്റ്റ് ചെയ്തു. തുടര്‍ന്നാണ് സ്വിഗിയുടെ മാപ്പ് പറച്ചില്‍. ഭക്ഷണം പാര്‍സല്‍ നല്‍കിയ ഹോട്ടലിന്റെ സ്വിഗി അംഗത്വവും കമ്പനി തടഞ്ഞുവച്ചിട്ടുണ്ട്.

Tags:    

Similar News