ബുര്‍ഖ നിരോധിക്കാനുള്ള നീക്കവുമായി സ്വിറ്റ്‌സര്‍ലാന്റ്: അഭിപ്രായ വോട്ടെടുപ്പ് 7ന്
ബേണ്‍: ഇസ്‌ലാം വിരുദ്ധ നടപടികള്‍ ശക്തമാക്കി സ്വിറ്റ്‌സര്‍ലാന്റ്. രാജ്യത്ത് ബുര്‍ഖ ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തണോ എന്ന കാര്യം തീരുമാനിക്കുന്നതിന് മാര്‍ച്ച് 7ന് അഭിപ്രായ വോട്ടെടുപ്പ് നടക്കും. മുസ്‌ലിം സ്ത്രീകളുടെ മൂടുപടങ്ങള്‍ എന്ന് വ്യക്തമായി പരാമര്‍ശിക്കുന്നില്ലെങ്കിലും, പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള പ്രദേശങ്ങളില്‍ മുഖം മറക്കുന്നത് നിരോധിക്കും എന്നാണ് നിയമത്തില്‍ പരാമര്‍ശിക്കുന്നത്.
എന്നാല്‍, മുസ്‌ലിം സ്ത്രീകളുടെ നിഖാബ്, ബുര്‍ഖ, മറ്റ് മൂടുപടങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് നിരോധനം കൊണ്ടുവരുന്നത് എന്നാണ് വിമര്‍ശനം. സുരക്ഷാ ആശങ്കകള്‍ കാരണമാണ് നിരോധനം കൊണ്ടുവരുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് ഇസ്‌ലാം വിരുദ്ധ നടപടിയുടെ ഭാഗമാണ് എന്ന വിമര്‍ശനം ശക്തമാണ്. നേരത്തെ, രാജ്യത്ത് പുതിയ പള്ളികള്‍ നിര്‍മ്മിക്കുന്നത് നിരോധിക്കാനുള്ള വോട്ടെടുപ്പിലും സ്വിസ് വോട്ടര്‍മാര്‍ തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു. ഇതിന് 12 വര്‍ഷത്തിന് ശേഷമാണ് നിര്‍ദ്ദിഷ്ട ബുര്‍ഖ നിരോധനത്തിനുള്ള ബാലറ്റ് വരുന്നത്. നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി, ഫ്രാന്‍സ്, ഓസ്ട്രിയ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളിലും നിലവില്‍ ബുര്‍ഖ നിരോധിച്ചിട്ടുണ്ട്.