സയ്യിദ് ഹാശിം കുഞ്ഞി തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ് ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക്
മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്‌സ് മാനേജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ഏര്‍പ്പെടു ത്തുന്നത്
കോഴിക്കോട്:ദാറുല്‍ ഹസനാത്തിന്റെ ശില്‍പിയും ജില്ലാ നാഇബ് ഖാസിയും മത സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യവുമായിരുന്ന സയ്യിദ് ഹാശിം കുഞ്ഞി തങ്ങളുടെ പേരില്‍ ഏര്‍പ്പെടുത്തിയ എക്‌സലന്‍സി അവാര്‍ഡ് ഡോ.ബഹാഉദ്ദീന്‍ നദ്‌വിക്ക്.മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്‌സ് മാനേജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ഏര്‍പ്പെടു ത്തുന്നത്.
സയ്യിദ് അലി ബാഅലവി തങ്ങള്‍,അബ്്ദുറഹ്്മാന്‍ കല്ലായി,കെ എന്‍ മുസ്തഫ, മുസ്തഫ ഹുദവി ആക്കോട്, അഡ്വ. കരീം ചേലേരി, കെ പി അബൂബക്കര്‍ ഹാജി, സൈനുദ്ദീന്‍ ചേലേരി, പി പി ജമാല്‍, കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവരടങ്ങുന്ന ജൂറിയാണ് ഡോ ബഹാഉദ്ദീന്‍ നദ്‌വിയെ തിരഞ്ഞെടുത്തത്. അന്താരാഷ്ട്ര മുസ്്‌ലിം പണ്ഡിത സഭാംഗവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവും ദാറുല്‍ ഹുദാ ഇസ്്‌ലാമിക് സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായ ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്, സുപ്രഭാതം ദിനപത്രം ചീഫ് എഡിറ്റര്‍, തെളിച്ചം, സന്തുഷ്ട കുടുംബം മാസിക എന്നിവയുടെ ചീഫ് എഡിറ്റര്‍ സ്ഥാനം വഹിക്കുന്നു.വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനം ഉള്‍പ്പെടെ അറബി, മലയാളം ഭാഷകളിലായി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം.
പത്രസമ്മേളന ത്തില്‍ അബ്ദുറഹ്മാന്‍ കല്ലായി, കെ എന്‍ മുസ്തഫ,അഡ്വ അബ്ദുല്‍ കരീം ചേലേരി, എ ടി മുസ്തഫ, എന്‍ സി മുഹമ്മദ്, കെ പി അബൂബക്കര്‍ ഹാജി, കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു.