അവകാശ ധ്വംസനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എസ്‌വൈഎസ്

Update: 2021-12-10 15:52 GMT

താനൂര്‍: പൗരന്മാരുടെ മൗലികാവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഭരണകൂടങ്ങള്‍ വരെ കൂട്ടു നില്‍ക്കുന്ന കാലത്ത് അവകാശ ധ്വംസനങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് എസ്‌വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി. ലോക മനുഷ്യവകാശ ദിനത്തില്‍ എസ്‌കെഎസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ സംഗമംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.

സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് കെ.എന്‍.എസ് തങ്ങള്‍ കണ്ണന്തളി പ്രാര്‍ത്ഥന നിര്‍വഹിച്ചു. പി.എ സ്വാദിഖ് ഫൈസി താനൂര്‍ മുഖ്യ പ്രഭാഷണം നടത്തി. യു.ശാഫി ഹാജി ചെമ്മാട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി,സയ്യിദ് കെ.എന്‍.എസ് തങ്ങള്‍ താനാളൂര്‍, സി.എം അബ്ദുസ്സ്വമദ് ഫൈസി, സയ്യിദ് കെ.എന്‍ മുത്തുക്കോയ തങ്ങള്‍, സയ്യിദ് വി.ടി.എസ് ശിഹാബ് തങ്ങള്‍ പൊന്മുണ്ടം, ജില്ലാ പഞ്ചായത്ത് മെംബര്‍ വി.കെ.എം ഷാഫി, മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി ശംസുദ്ധീന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി അഷ്‌റഫ്, എം.പി അഷ്‌റഫ് താനൂര്‍, അഡ്വ: പി.പി ആരിഫ് താനൂര്‍, അഡ്വ:പി.പി റഊഫ് താനൂര്‍, നൂഹ് കരിങ്കപ്പാറ, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, മുഹമ്മദലി മാസ്റ്റര്‍ പുളിക്കല്‍, നൗഷാദ് ചെട്ടിപ്പടി, ഹക്കീം ഫൈസി കാളാട്, അബ്ബാസ് ഫൈസി, ബഷീര്‍ ഹാജി ഓമച്ചപ്പുഴ, അലി മാസ്റ്റര്‍ പകര എന്നിവര്‍ പ്രസംഗിച്ചു.

അനീസ് ഫൈസി മാവണ്ടിയൂര്‍ സ്വാഗതവും ശാക്കിര്‍ ഫൈസി കാളാട് നന്ദിയും പറഞ്ഞു. 

Tags:    

Similar News