നാളത്തെ കടതുറക്കല്‍ മാറ്റിവച്ചതായി വ്യാപാരി നേതാവ് ടി നസറുദ്ദീന്‍
വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ടെന്ന് ടി നസറുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീനെ നേരില്‍ വിളിച്ച് ആവശ്യപ്പെട്ടത് പ്രകാരം നാളെ ആരംഭിക്കാനിരുന്ന കട തുറക്കല്‍ സമരം മാറ്റി വെച്ചു.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രിയും വ്യാപാരി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ടെന്ന് ടി നസറുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും വ്യാപാരി വ്യവസായി സംസ്ഥാന ഖജാന്‍ജി ദേവസ്യ മേച്ചേരിയും ഇന്ന് രാവിലെ ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയും സംസ്ഥാന പ്രസിഡന്റും തമ്മില്‍ ഫോണില്‍ സംസാരിച്ച് ധാരണയിലെത്തിയത്.