അളവെടുക്കുന്നതിനിടെ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയ തയ്യല്‍ക്കാരന്‍ അറസ്റ്റില്‍

Update: 2025-03-21 16:28 GMT
അളവെടുക്കുന്നതിനിടെ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയ തയ്യല്‍ക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ്‌കൂളില്‍ യൂണിഫോമിന്റെ അളവെടുക്കുന്നതിനിടെ പതിനൊന്നുകാരിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് തയ്യല്‍ക്കാരനെ അറസ്റ്റ് ചെയ്തു. ശംഖുമുഖം സ്വദേശി അജീമിനെ(49) ആണ് മ്യൂസിയം പോലിസ് അറസ്റ്റ് ചെയ്തത്. ഈ മാസം 18ന് സ്‌കൂളില്‍ വച്ച് അജീം പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാണു പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Similar News