കട്ടന്‍ ചായയെന്ന് പറഞ്ഞ് പന്ത്രണ്ടുകാരന് മദ്യം നല്‍കിയ യുവതി അറസ്റ്റില്‍

ഇടുക്കി: പന്ത്രണ്ടുകാരന് മദ്യം നല്‍കിയ യുവതി അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശി പ്രിയങ്ക(32)യെ ആണ് പീരുമേട് പോലിസ് അറസ്റ്റ് ചെയ്തത്. കട്ടന്‍ ചായ ആണെന്ന് വിശ്വസിപ്പിച്ചാണ് പന്ത്രണ്ട് വയസുകാരനെ യുവതി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷം പ്രിയങ്കയുടെ വീട്ടില്‍ വച്ചാണ് മദ്യം നല്‍കിയത്. മയങ്ങി വീണ ആണ്‍കുട്ടി ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതോടെ മാതാപിതാക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് മദ്യം നല്‍കിയത് പ്രിയങ്കയാണെന്ന് കുട്ടി പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ പീരുമേട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലിസ് പിടികൂടിയത്.