ഹൃദയാഘാതം; മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ധക്ക: മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ തമീം ഇഖ്ബാലിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തെ ആന്‍ജിയോഗ്രാമിന് വിധേയനാക്കി. ധക്കയിലെ ആഭ്യന്തര ട്വന്റി-20 മല്‍സരത്തിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. 36 കാരനായ തമീമിന് ഫീല്‍ഡിങിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഏകദിനത്തിലെ ബംഗ്ലാദേശിന്റെ റെക്കോര്‍ഡ് റണ്‍ സ്‌കോറര്‍ ആണ്. 2007 മുതല്‍ 2023 വരെ ബംഗ്ലാദേശിനായി 391 മല്‍സരം കളിച്ച താരമാണ്.