ഐപിഎല്‍; പൊരുതി നോക്കി ഗുജറാത്ത്; വിട്ടുകൊടുക്കാതെ പഞ്ചാബ് കിങ്‌സ്; ആദ്യ ജയം 11 റണ്‍സിന്

അഹ്‌മദാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിന് വിജയതുടക്കം. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 11 റണ്‍സിന്റെ ജയമാണ് പഞ്ചാബ് നേടിയത്. ഗുജറാത്ത് നിരയില്‍ ഏവരും പൊരുതി നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. സ്‌കോര്‍: ഗുജറാത്ത് ടൈറ്റന്‍സ്-232/5.പഞ്ചാബ് കിങ്‌സ്- 2435.
243 റണ്‍സ് ലക്ഷ്യവുമായിറിങ്ങിയ ഗുജറാത്തിനായി സായ് സുദര്‍ശന്‍ ( 41 പന്തില്‍ 74 റണ്‍സ്), ശുഭ്മാന്‍ ഗില്‍ (14 പന്തില്‍ 33), ബട്‌ലര്‍ (33 പന്തില്‍ 54), റൂഥര്‍ഫോഡ് (28 പന്തില്‍ 46) എന്നിവര്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തിട്ടും രക്ഷയുണ്ടായില്ല.അവസാന വന്ന തേവാട്ടിയയു ഷാരൂഖ് ഖാനും ഓരോ സിക്‌സര്‍ അടിച്ചും പരിശ്രമിച്ചിട്ടും തോല്‍വി അവര്‍ക്ക് ഒഴിവാക്കാനായില്ല. പഞ്ചാബിനായി അര്‍ഷദീപ് സിങ് രണ്ട് വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍ . താരത്തിന്റെ വെടിക്കെട്ട് ബാറ്റിങില്‍ പിറന്നത 97* റണ്‍സാണ്. 42 പന്തില്‍ ഒമ്പത് സിക്സറുകളുടെയും അഞ്ച് ഫോറുകളുടെയും അകമ്പടിയില്‍ ആയിരുന്നു ശ്രേയസ്സിന്റെ ഇന്നിങ്സ്. പ്രിയാന്‍ഷ് ആര്യ(47), ശശാങ്ക് സിങ് (44*) എന്നിവരും പഞ്ചാബിനായി തിളങ്ങി. ഗുജറാത്തിന്റെ സായ് കിഷോര്‍ മൂന്ന് വിക്കറ്റ് നേടി.