ഐപിഎല്‍; പഞ്ചാബ് കിങ്‌സിന്റെ ശ്രേയ്‌സ് ഉയരുമോ?; എതിരാളികള്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സ്

Update: 2025-03-25 06:04 GMT
ഐപിഎല്‍; പഞ്ചാബ് കിങ്‌സിന്റെ ശ്രേയ്‌സ് ഉയരുമോ?; എതിരാളികള്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സ്

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് ഗുജറാത്തും പഞ്ചാബും നേര്‍ക്ക്‌നേര്‍. യുവ നായകന്‍മാരുമായെത്തുന്ന ഇരു ടീമുകളും ജയിച്ച് തുടങ്ങി കരുത്ത് കാട്ടാനാണ് എത്തുന്നത്. അഹമ്മദാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ടീം ഇന്ത്യയുടെ യംഗ് സ്റ്റാര്‍ ശുഭ്മാന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സ്, ചാംപ്യന്‍സ് ട്രോഫിയില്‍ മിന്നും പ്രകടനം നടത്തിയ ശ്രേയസിന്റെ പഞ്ചാബ് കിങ്സ്. ഐപിഎല്ലില്‍ ഇന്ന് പോരാട്ടം ഹൈ വോള്‍ട്ടേജിലെത്തുമെന്ന് ഉറപ്പാണ്. അഗ്രസീവ് പഞ്ചാബിനെ കണക്കുകൂട്ടി വീഴ്ത്താമെന്നുറപ്പിച്ചാണ് ഗുജറാത്ത് കളത്തിലിറങ്ങുന്നത്. പോയ വര്‍ഷത്തെ ക്ഷീണം മാറ്റാന്‍ ഗില്ലിനും ടൈറ്റന്‍സിനും മികച്ച ജയം അനിവാര്യം.

വെല്ലുവിളികള്‍ ഏറ്റെടുത്ത് ജയിക്കാനായാല്‍ ടീം ഇന്ത്യയുടെ നായക പദവിയാണ് ഗില്ലിനെ കാത്തിരിക്കുന്നത്. ഓപ്പണിങ്ങാണ് ടൈറ്റന്‍സിന്റെ കരുത്ത്. ഗില്ലും ബട്ലറും ചേര്‍ന്ന് തകര്‍ത്തടിച്ചാല്‍ ടൈറ്റന്‍സ് സെറ്റാവും. പിന്നാലെയത്തുന്ന സായ് സുദര്‍ശനോ ഗ്ലെന്‍ ഫിലിപ്സോ രാഹുല്‍ തെവാട്ടിയയോ തകര്‍ത്തടിച്ചാല്‍ സ്‌കോര്‍ ഉയരും. ക്യാപ്റ്റനെയടക്കം മാറ്റിയെട്ടുന്ന പഞ്ചാബിന്റെ ലക്ഷ്യം ആദ്യ കിരീടം. പോയ വര്‍ഷത്തെ സെന്‍സേഷനായ ശശാങ്ക് സിങ്ങും മുംബൈയില്‍ നിന്നെത്തുന്ന നേഹാല്‍ വധേരയുമാകും കിങ്സിന്റെ പോരാളികള്‍. ശ്രേയസിന്റെ ബാറ്റിങ് അനുസരിച്ചാകും ടീമിന്റെ ഭാവി.

മാക്സ്വെല്ലില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നത് പരമാവധി റണ്‍സും വിക്കറ്റും. എതിരാളികളെ ടൈറ്റാക്കാന്‍ സ്പിന്‍ കിംഗ് റാഷിദ് ഖാനുണ്ട് ഗുജറാത്തിന്. ഒപ്പം പേസര്‍മാരായി മുഹമ്മദ് സിറാജും കഗിസോ റാബാഡയും. യുസ്വേന്ദ്ര ചാഹലാണ് പഞ്ചാബിന്റെ സ്പിന്‍ പ്രതീക്ഷ. മാര്‍ക്കോ യാന്‍സണും അസ്മത്തുള്ള ഒമര്‍സായും മിന്നിത്തിളങ്ങിയാല്‍ പഞ്ചാബിന് കിംഗ്സാകാമെന്നുറപ്പ്. പൊട്ടിത്തെറിച്ച് മുന്നോട്ട് പോകാന്‍ കഴിവുള്ള പഞ്ചാബിനെ കൃത്യം കണക്കുകൂട്ടി മത്സരം ടൈറ്റാക്കാമെന്ന പ്രതീക്ഷയിലാണ് ഗുജറാത്ത് ടൈറ്റന്‍സ്.



Tags:    

Similar News