പോലിസിനെതിരേ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്ത് ബിജെപി നേതാക്കള്‍

ഭിര്‍ഭൂമില്‍ നിന്നുള്ള ബിജെപി നേതാവ് കലോസോനാ മൊണ്ടാള്‍ ആണ് ആദ്യം പോലിസിനെതിരേ രംഗത്തെത്തിയത്

Update: 2019-01-07 08:44 GMT

കൊല്‍ക്കത്ത: പോലിസിനെതിരേ ആയുധമെടുത്തു പോരാടാന്‍ അണികളോടാഹ്വാനം ചെയ്ത് പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍. ഭിര്‍ഭൂമില്‍ നിന്നുള്ള ബിജെപി നേതാവ് കലോസോനാ മൊണ്ടാള്‍ ആണ് ആദ്യം പോലിസിനെതിരേ രംഗത്തെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ല നമ്മുടെ പ്രതിയോഗികള്‍. സ്വാര്‍ത്ഥരും അഴിമതിക്കാരുമായ പോലിസുകാരാണ്. പോലിസിനെതിരേ ആയുധമെടുത്തു പ്രവര്‍ത്തിക്കണം- ഞായറാഴ്ച സംഘടിപ്പിച്ച റാലിയില്‍ കലോസോനാ മൊണ്ടാള്‍ പറഞ്ഞു. മഹിളാ മോര്‍ച്ച അധ്യക്ഷ ലോക്കറ്റ് ചാറ്റര്‍ജിയാണ് പോലിസിനെതിരേ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്ത മറ്റൊരു നേതാവ്. സര്‍ക്കാരിനെയും മറ്റുള്ളവരെയും കാത്തിരുന്നാല്‍ നമുക്കൊന്നും ചെയ്യാനാവില്ല. അതിനാല്‍ ആയുധമെടുത്തു അക്രമത്തിനിറങ്ങാന്‍ ഓരോ സ്ത്രീയും സന്നദ്ധമാവണം. ഇതു മാത്രമാണു നമുക്കു മുന്നിലുള്ള വഴി- ലാക്കറ്റ് ലോക്കറ്റ് ചാറ്റര്‍ജി പറഞ്ഞു. പോലിസിനെതിരേ താക്കീതുമായി നേരത്തെയും സംഘപരിവാര നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്കെതിരായ കേസുകളെടുക്കുന്ന പോലിസുകാര്‍ എന്നെങ്കിലുമൊരിക്കല്‍ പോലിസ് യൂനിഫോം അഴിച്ചുവെക്കേണ്ടവരാണെന്നതു ഓര്‍ക്കണമെന്നായിരുന്നു കഴിഞ്ഞ മാസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ ഭീഷണി.

Tags:    

Similar News