തമിഴ്‌നാട്: വോട്ടര്‍മാരുടെ വസ്ത്രം കഴുകി എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ വോട്ടുപിടിത്തം

Update: 2021-03-23 15:16 GMT

നാഗപ്പട്ടണം: വോട്ടര്‍മാരുടെ മനസ്സില്‍ കയറിപ്പറ്റാന്‍ തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി വോട്ടര്‍മാരുടെ വസ്ത്രങ്ങള്‍ സ്വന്തം കൈകൊണ്ട് കഴുകി. താന്‍ അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും സൗജന്യമായി വാഷിങ് മെഷീന്‍ നല്‍കുമെന്നും സ്ഥാനാര്‍ത്ഥി തങ്ക കതിരവന്‍ പ്രഖ്യാപിച്ചു.

നാഗൂരില്‍ പ്രചാരണത്തിനിടയിലാണ് സ്ഥാനാര്‍ത്ഥി തുണിയലക്കിക്കൊണ്ടിരുന്ന സ്ത്രീയെ കണ്ടുമുട്ടിയത്. സ്ഥാനാര്‍ത്ഥി ഉടന്‍ ഇരിക്കുകയും വസ്ത്രങ്ങള്‍ കഴുകുകയുംചെയ്തു. സ്ത്രീയുടെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിനു ചുറ്റും നിന്ന് കൈക്കൊട്ടി പ്രോത്സാഹിപ്പിച്ചു. വോട്ടും വാഗ്ദാനം ചെയ്തു.

അമ്മയുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും വാഷിങ് മെഷീന്‍ നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

എഐഎഡിഎംകെയും ബിജെപിയും പാട്ടാളിമക്കള്‍ കക്ഷിയും സഖ്യമായാണ് ഇത്തവണത്തെ തമിഴ്‌നാട് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 6,28,23,749 വോട്ടര്‍മാരാണ് ഉള്ളത്.

234 അംഗങ്ങളുള്ള തമിഴ് നാട് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കും. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം.

Tags:    

Similar News