തമിഴ്‌നാട്ടില്‍ റേഷന്‍ കടകളിലൂടെ മാസ്‌ക് വിതരണം ചെയ്യും

തമിഴ്‌നാട്ടില്‍ 2.08 കോടി റേഷന്‍കാര്‍ഡുകളും 6.74 കോടി കാര്‍ഡ് അംഗങ്ങളുമാണുള്ളത്. ഇവര്‍ക്കെല്ലാവര്‍ക്കും മാസ്‌ക് എത്തിക്കുകയാണ് ലക്ഷ്യം.

Update: 2020-06-10 18:54 GMT

ചെന്നൈ: സംസ്ഥാനത്ത് കൊവിഡ് ദ്രുതഗതിയില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ റേഷന്‍കടകളിലൂടെ മാസ്‌ക് വിതരണം ചെയ്യാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഏഴംഗ സമിതിയെ നിയോഗിച്ചു. സംസ്ഥാനത്തെ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി നല്‍കുന്നതിന് 13 കോടി 48 ലക്ഷം മാസ്‌കുകളാണ് തയ്യാറാക്കുക. ഇതിനുള്ള തുക ഉറപ്പിക്കുന്നതിന് റവന്യു അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ ജെ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് സമിതിയെ നിയോഗിച്ചത്. തമിഴ്‌നാട്ടില്‍ 2.08 കോടി റേഷന്‍കാര്‍ഡുകളും 6.74 കോടി കാര്‍ഡ് അംഗങ്ങളുമാണുള്ളത്. ഇവര്‍ക്കെല്ലാവര്‍ക്കും മാസ്‌ക് എത്തിക്കുകയാണ് ലക്ഷ്യം. ബുധനാഴ്ച്ച മാത്രം 19 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ചുമരിച്ചത്. കേരളത്തിലെ ആകെ കൊവിഡ് മരണനിരക്ക് 18 ആണ്.




Tags:    

Similar News