നികുതിവെട്ടിപ്പ്: കേരളവിഷന്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ഓഫിസില്‍ റെയ്ഡ്

Update: 2020-06-13 06:37 GMT

തിരൂര്‍: നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് കേരള വിഷന്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും റെയ്ഡ്. ജി എസ് ടി ഇന്റലിജന്‍ വിഭാഗമാണെന്നാണ് റെയ്ഡ് നടത്തിയത്. കേരള വിഷന്‍ ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദിഖ്, എംഡി പി പി സുരേഷ്, സിഇഒ രാജ്‌മോഹന്‍ മാമ്പറ തുടങ്ങിയവരുടെ വീട്ടിലും ഓഫിസിലുമാണ് റെയ്ഡ് നടന്നത്. എറണാകുളം ഓഫിസ്, തൃശൂര്‍, പുതുക്കാട് ഓഫിസ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.

നികുതിവെട്ടിപ്പ് നടത്തിയെന്ന പ്രചാരണം വ്യാജമാണെന്ന് കേരള വിഷന്‍ അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News