സൗദിയില്‍ വനിതാ ഡ്രൈവര്‍മാര്‍ മാത്രം ജോലി ചെയ്യുന്ന ടാക്‌സി കമ്പനി തുടങ്ങി

Update: 2021-08-27 16:33 GMT
ദമാം: സൗദിയില്‍ വനിതാ ഡ്രൈവര്‍മാര്‍ മാത്രം ജോലി ചെയ്യുന്ന ടാക്‌സി കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയിലാണ് വനിതകള്‍ മാത്രമുള്ള ടാക്‌സി സര്‍വ്വീസ് ആരംഭിച്ചത്. കമ്പനിക്കു കീഴില്‍ 500 സൗദി വനിതകളാണ് ടാക്‌സി ഡ്രൈവര്‍മാരായി ജോലിക്കെത്തുന്നത്.


അല്‍ഹസയിലെ അഞ്ചു ലക്ഷത്തോളം വനിതകള്‍ക്ക് വനിതാ ടാക്‌സി സേവനം ഗുണം ചെയ്യുമെന്ന് കമ്പനി ഉടമ സ്വാലിഹ് അല്‍മാജിദ് പറഞ്ഞു. അല്‍ഹസയില്‍ നിന്ന് ദമാമിലേക്കും റിയാദിലേക്കും സൗദിയിലെ മറ്റു പ്രവിശ്യകളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും യാത്രക്കാരെയും സന്ദര്‍ശകരെയും ടൂറിസ്റ്റുകളെയും എത്തിക്കാനും ലേഡീസ് ടാക്‌സി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. കമ്പനിക്കു കീഴില്‍ 500 ടാക്‌സികളാണുള്ളത്. സിംഗിള്‍ ട്രിപ്പ്, ഒരാഴ്ചത്തേക്കോ മാസത്തേക്കോ ഉള്ള കരാര്‍ അടിസ്ഥാനത്തിലുള്ള ടാക്‌സി സര്‍വീസ് എന്നിവ കമ്പനി നല്‍കുന്നുണ്ട്.




Tags:    

Similar News