അധ്യാപക നിയമന ഉത്തരവ്: സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമെന്ന് കെഎടിഎഫ്

Update: 2021-06-29 12:32 GMT

തിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കൈക്കൊണ്ട സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇതുവഴി ആയിരക്കണക്കിന് അധ്യാപകര്‍ക്കും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും അതിനേക്കാള്‍ ഉപരി പൊതുവിദ്യാസ മേഖലയ്ക്കും തീരുമാനം ഗുണകരമാകുമെന്നും യോഗം വിലയിരുത്തി.

    കെഎടിഎഫ് ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, പൊതു വിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുകയും വിദ്യാഭ്യാസ മന്ത്രിയുമായി നേരില്‍ ചര്‍ച്ചയും നടത്തിയിരുന്നു. പൊതു വിദ്യാലയങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സ്‌കുളുകളില്‍ തസ്തിക നിര്‍ണയം നടത്തി ഒഴിവുകള്‍ നികത്തണമെന്നും കാലാവധി അവസാനിക്കാറായ റാങ്കുലിസ്റ്റുകള്‍ രണ്ട് വര്‍ഷത്തേക്കെങ്കിലും ദീര്‍ഘിപ്പിക്കണമെന്നും യോഗം പ്രമേയത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

    യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ടി പി അബ്ദുല്‍ ഹഖ്, മാഹിന്‍ ബാഖവി, എം എ ലത്തീഫ്, എം ടി സൈനുല്‍ ആബിദീന്‍, എം എ റഷീദ്, എസ് എ റസാഖ്, എം പി അയ്യൂബ്, എം എ സാദിഖ്, സി എച്ച് ഫാറൂഖ്, സലാം വയനാട്, മന്‍സൂര്‍ മാടമ്പാട്ട്, എ പി ബഷീര്‍, വി പി താജുദ്ദീന്‍, പി കെ ഷാക്കിര്‍ , നൂറുല്‍ അമീന്‍, മുഹമ്മദലി മിഷ്‌കാത്തി, കെ കെ റംലത്ത് സംസാരിച്ചു.

Teacher appointment order: KATF welcomes government's decision



Tags:    

Similar News