അധ്യാപക സമരം മൂലം പരീക്ഷ മുടങ്ങി;പ്രിന്‍സിപ്പലിനെ ഓഫിസില്‍ പൂട്ടിയിട്ട് വിദ്യാര്‍ഥികള്‍

അധ്യാപക സമരം മൂലം പരീക്ഷയെഴുതാന്‍ കഴിയാതെ 600 വിദ്യാര്‍ഥികള്‍ തോറ്റതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്

Update: 2022-04-12 08:22 GMT

കോഴിക്കോട്: മുക്കം കെഎംസിടി പോളി ടെക്‌നിക് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം.പ്രിന്‍സിപ്പലിനെയും അധ്യാപകരെയും ഓഫിസുകളില്‍ പൂട്ടിയിട്ടു.അധ്യാപക സമരം മൂലം പരീക്ഷയെഴുതാന്‍ കഴിയാതെ 600 വിദ്യാര്‍ഥികള്‍ തോറ്റതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇന്നലെയാണ് വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്.ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷയാണ് അധ്യാപകരുടെ സമരത്തെ തുടര്‍ന്ന് എഴുതാനാകാതെ പോയത്.കഴിഞ്ഞ ജനുവരിയിലാണ് അധ്യാപകര്‍ സമരം നടത്തിയത്. ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് അധ്യാപകര്‍ സമരം നടത്തിയതിനാല്‍ പരീക്ഷ മുടങ്ങുകയായിരുന്നു.അധ്യാപകസമരം ഒത്തുതീര്‍പ്പായതോടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്നും ആരും തോല്‍ക്കില്ലെന്നും കോളജ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പരീക്ഷാഫലം വന്നപ്പോള്‍ 600 കുട്ടികള്‍ തോറ്റു. ഇതേതുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ അനിശ്ചിത കാല സമരവുമായി രംഗത്തെത്തിയത്.സപ്ലിമെന്ററി പരീക്ഷ എഴുതുന്നത് തുടര്‍ വിദ്യാഭ്യാസത്തേയും ജോലിയേയും ബാധിക്കുമെന്നും അതിനാല്‍ റീ ടെസ്റ്റ് നടത്തണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

Tags:    

Similar News