തിരംഗ് യാത്രയില്‍ ദേശീയപതാകയെ അപമാനിച്ചെന്ന്; യുവമോര്‍ച്ചക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പരാതി

Update: 2022-08-08 10:37 GMT

പാലക്കാട്: യുവമോര്‍ച്ചയുടെ തിരംഗ് യാത്രയില്‍ ദേശീയപതാകയെ അപമാനിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പോലിസില്‍ പരാതി നല്‍കി. പാലക്കാട് നടന്ന തിരംഗ് യാത്രയില്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കുമ്പോള്‍ സ്വീകരിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ദേശീയപതാക താഴ്ത്തിപ്പിടിച്ചെന്നും നിലത്തുമുട്ടിച്ചെന്നുമാണ് പരാതി.

കുറ്റക്കാര്‍ക്കെതിരേ അടിയന്തര നടപടിയെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

വിക്ടോറിയ കോളജുമുതല്‍ കോട്ടമൈതാനം വരെയാണ് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി തിരംഗ് യാത്ര സംഘടിപ്പിച്ചത്.

ദേശീയപതാകയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി  2020ല്‍ ഡിവൈഎഫ്‌ഐക്കെതിരേ പാലക്കാട് പരാതി നല്‍കിയിരുന്നു. 

Tags:    

Similar News