എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സിഎസ്ആര്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സിഎസ്ആര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാലിക്കറ്റ് എയര്‍പോര്‍ട്ട് പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തില്‍ 77 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയും എടക്കര പാലിയേറ്റീവ് കെയര്‍ യൂനിറ്റിന് ഒമ്പത് ലക്ഷം ചെലവഴിച്ച് വാഹനവും മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് 19 പരിശോധനയ്ക്കാവശ്യമായ ഉപകരണങ്ങള്‍ക്കായി 33.50 ലക്ഷം രൂപയുടെ പദ്ധതിയും പൂര്‍ത്തിയാക്കിയത്.

Update: 2020-06-18 10:15 GMT

മലപ്പുറം: കാലിക്കറ്റ് എയര്‍പോര്‍ട്ട് സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബ്ലിറ്റി) പ്രൊജക്ട് പ്രകാരം നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന്‍ ഡല്‍ഹിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. എയര്‍പോര്‍ട്ട് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കൂടി കൈകാര്യം ചെയ്യുന്നുവെന്നും എയര്‍പോര്‍ട്ടുകളെ കുറിച്ച് പൊതുവേയുണ്ടായിരുന്ന ധാരണ ഇപ്പോള്‍ മാറിയതായും മന്ത്രി പറഞ്ഞു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സിഎസ്ആര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാലിക്കറ്റ് എയര്‍പോര്‍ട്ട് പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തില്‍ 77 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയും എടക്കര പാലിയേറ്റീവ് കെയര്‍ യൂനിറ്റിന് ഒമ്പത് ലക്ഷം ചെലവഴിച്ച് വാഹനവും മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് 19 പരിശോധനയ്ക്കാവശ്യമായ ഉപകരണങ്ങള്‍ക്കായി 33.50 ലക്ഷം രൂപയുടെ പദ്ധതിയും പൂര്‍ത്തിയാക്കിയത്.

മലപ്പുറം കലക്ടറേറ്റില്‍ നിന്ന് ചടങ്ങില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരില്‍ നിന്നും പദ്ധതി സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിഥുനയ്ക്കും എടക്കര പാലിയേറ്റീവ് കെയര്‍ പ്രസിഡന്റിനും നല്‍കി.മഞ്ചേരി മെഡിക്കല്‍ കോളജിന് വേണ്ടി കലക്ടര്‍ കരിപ്പൂര്‍ എയര്‍ പോര്‍ട്ട് ഡയറക്ടറില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ചടങ്ങില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ടി കെ ശ്രീനിവാസ റാവു, പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി മിഥുന, എയര്‍ പോര്‍ട്ട് ജോയിന്റ് ജനറല്‍ മാനേജര്‍ എ ഹരിദാസ് സംസാരിച്ചു.

Tags:    

Similar News