തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്; തീരുമാനം ഇന്നത്തെ കേന്ദ്ര കാബിനറ്റ് യോഗത്തില്‍

Update: 2020-08-19 12:56 GMT

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര കാബിനറ്റ് യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. തിരുവനന്തപുരത്തിനു പുറമെ ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും പിപിപി മോഡില്‍ അദാനിക്ക് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്. വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ലഖ്‌നോ, അഹമ്മദാബാദ്, ജയ്പൂര്‍, മംഗലാപുരം, തിരുവനന്തപുരം, ഗുവാഹത്തി തുടങ്ങി രാജ്യത്തെ 6 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുളള കരാര്‍ അദാനി ഗ്രൂപ്പിന് 2019 ല്‍ ലഭിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ മംഗലാപുരം, അഹമ്മദാബാദ്, ലഖ്‌നോ വിമാനത്താവളങ്ങള്‍ പിപിപി മോഡില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കരാറില്‍ കേന്ദ്ര സര്‍ക്കാരും അദാനി ഗ്രൂപ്പും ഒപ്പുവച്ചു.

എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ആറ് വിമാനത്താവളങ്ങളും പ്രവര്‍ത്തിപ്പിക്കാനും നോക്കിനടത്താനുമുളള അവകാശം ഇനി മുതല്‍ അദാനി ഗ്രൂപ്പിനാണ്. 

Tags:    

Similar News