ഓട്ടോയില്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
കല്ലേപ്പുള്ളി പുത്തൂര്‍ റോഡില്‍ ബിഎസ്എന്‍എല്‍ ക്വാട്ടേഴ്സിനു സമീപം കുഞ്ഞുമുഹമ്മദിന്റെ മകന് അബ്ദുല്‍ മുത്തലിഫ് എന്ന മുത്തു (38) ആണ് മരിച്ചത്.
പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കൊപ്പം ജങ്ഷനില്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കല്ലേപ്പുള്ളി പുത്തൂര്‍ റോഡില്‍ ബിഎസ്എന്‍എല്‍ ക്വാട്ടേഴ്സിനു സമീപം കുഞ്ഞുമുഹമ്മദിന്റെ മകന് അബ്ദുല്‍ മുത്തലിഫ് എന്ന മുത്തു (38) ആണ് മരിച്ചത്. കല്ലേപ്പുളളി ജംക്ഷനില്‍ മീന്‍ കച്ചവടക്കരാനാണു അബ്ദുല്‍ മുത്തലിഫ്. പാലക്കാട് നഗരത്തില്‍ നിന്നു മീന്‍ സൂക്ഷിക്കാനുള്ള പെട്ടി വാങ്ങി ഓട്ടോയില്‍ വീട്ടിലേക്കു മടങ്ങവെയാണ് അപകടം.
ദേശീയപാത മുറിച്ചു കടക്കുമ്പോള്‍ കോയമ്പത്തൂര്‍ ഭാഗത്തു നിന്നു വന്ന ലോറി ഇടിക്കുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു.ഓട്ടോയില്‍ നിന്നു തെറിച്ചു റോഡില്‍ തലയിടിച്ചു വീണ അബ്ദുല്‍ മുത്തലിഫിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോറി ഡ്രവര്‍ തമിഴ്നാട് നാഗപട്ടണം സ്വദേശിയെ നോര്‍ത്ത് പോലിസ് കസ്റ്റഡിയിലെടുത്തു.
സാബിറയാണ് മുത്തലിഫിന്റെ ഭാര്യ. അല്‍ത്താഫ്, ആതില മക്കളാണ്.